AAC ബ്ലോക്ക് എന്നതു പരിസ്ഥിതി സൗഹൃദം ആയതും, ഭാരം കുറവുള്ളതുമായ ഒരു നിർമാണ വസ്തു ആണ്. ഓട്ടോ ക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് എന്നാണിതിന്റെ പൂർണ നാമം. സാധാരണ ബ്രിക്ക് ഉപയോഗിച്ച് ഭിത്തി നിർമിക്കുമ്പോൾ സിമന്റ്, മണൽ എന്നിവയുടെ മിശ്രിതം (മോർട്ടാർ) ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഇവിടെ സിമന്റ്, സാൻഡ്, പോളിമർ എന്നിവ കൊണ്ട് നിർമിക്കുന്ന ഒരു പൗഡർ, വെള്ളമൊഴിച്ചു പേസ്റ്റ് പോലെ ആക്കി അതുപയോഗിച്ചു ആണ് ബ്രിക്ക് ഉറപ്പിക്കുന്നത്. ഇതിൽ നേരിട്ട് പുട്ടി നൽകി പെയിന്റ് ചെയ്യാം, കാരണം പ്രതലം മിനുസ്സമുള്ളതാണ് എന്നത് തന്നെ. പ്ലാസ്റ്റർ ചെയ്യുന്നത് കൊണ്ടും തെറ്റില്ല. സാധാരണ ബ്രിക്കിനെ അപേക്ഷിച്ചു AAC ബ്രിക്കിന് മൂന്നിൽ ഒന്ന് ഭാരം മാത്രമേ വരൂ. ജിപ്സം, ഫ്ലൈ ആഷ്, സിമന്റ്, അലുമിനിയം പൗഡർ, ലൈം സ്റ്റോൺ എന്നിവ ഉപയോഗിച്ച് ആണ് ഈ ബ്രിക്ക് നിർമിക്കുന്നത്.
ഈ ബ്രിക്കിന്റെ നീളം 60 സെന്റിമീറ്റർ, ഉയരം 20 സെന്റിമീറ്റർ എന്നിങ്ങനെ ആണ്. വീതി 4 ഇഞ്ച്, 6 ഇഞ്ച്, 8 ഇഞ്ച്, 9 ഇഞ്ച് എന്നിങ്ങനെ പല അളവിൽ ലഭ്യമാണ്. നിർമാണ സമയത്തു തുടർച്ചയായി നനച്ചു കൊടുക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ ജലം ലാഭിക്കാൻ സാധിക്കും, വലിപ്പക്കൂടുതലും ഭാരക്കുറവുള്ളതും ആയ മെറ്റീരിയൽ ആയതിനാൽ നിർമാണം വളരെ വേഗതയിൽ പൂർത്തിയാക്കാൻ സാധിക്കുന്നു. ശബ്ദം, ചൂട്, തീ എന്നിവയെ പ്രതിരോധിക്കുന്ന മെറ്റീരിയൽ കൂടിയാണിത്. ഇതിന്റെ മെൽറ്റിംഗ് പോയിന്റ് 1600 ഡിഗ്രി സെൽഷ്യസാണ്. ഭൂമി കുലുക്കത്തെ പ്രതിരോധിക്കുവാൻ സാധാരണ കെട്ടിടങ്ങളെ അപേക്ഷിച്ചു കഴിവ് കൂടുതലാണ്. ഇത് വ്യത്യസ്ത കംപ്രസ്സീവ് സ്ട്രെങ്തിൽ ലഭ്യമാണ്. 3 മുതൽ 4.5 ന്യൂട്ടൻ പെർ എംഎം സ്കോയറിനും ഇടയിൽ ഉള്ള ബ്രിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിന്റെ പ്രതലം മിനുസമുള്ളതും, അല്പം പരുക്കനായതും ലഭ്യമാണ്.
പ്ലാസ്റ്ററിങ്, പെയിന്റിംഗ് എന്നിവ ചെയുമ്പോൾ അവ ഭിത്തിയിൽ നന്നായി പിടിക്കുവാൻ അല്പം പരുക്കൻ പ്രതലം ഉള്ള ബ്രിക്ക് ആണ് അനുയോജ്യം. കോളം, ബീം എന്നിവ നൽകിയുള്ള ഫ്രെയിം സ്ട്രക്ച്ചർ ആണെങ്കിൽ ഇടയിലുള്ള ഭിത്തികൾ നിർമിക്കാൻ ഇത് വളരെ അനുയോജ്യമാണ്. നേരിട്ട് ഭാരം താങ്ങുന്ന രീതിയിൽ, കോളം, ബീം ഇല്ലാതെയുള്ള നിർമാണം ആണെങ്കിൽ, ഒറ്റ നില വീടുകൾക്കാണ് അഭികാമ്യം. അതിനു മുകളിൽ തീർച്ചയായും ഫ്രെയിം സ്ട്രക്ച്ചർ നൽകി വേണം ചെയ്യാൻ. 60 cm നീളവും, 20 cm വീതിയും, 20 cm ഉയരവും ഉള്ള ഒരു ബ്രിക്കിനു ഏകദേശ 100 രൂപയോളമാണ് വില. ഏകദേശം 16 കിലോ ആണ് മേല്പറഞ്ഞ അളവിൽ ഉള്ള ബ്രിക്കിന്റെ ഭാരം. ഒരു എം ക്യൂബ് നിർമാണത്തിന് ഏകദേശം 41 ബ്രിക്ക് വേണ്ടി വരും.
For more information, write us to - info@sebastianandsonshousing.com
Warning: All contents are copyright protected, copying and publishing without permission is strictly restricted.